LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ 14-പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:  കൊറോണ സ്ഥിരീകരിച്ച 3- വയസ്സുകാരന്‍റെ മാതാപിതാക്കള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 - ആയി. ഇറ്റലിയില്‍ നിന്ന് രാന്നിയിലെത്തിയവരുമായി ബന്ധം പുലര്ത്തിയ ഒരാളില്‍ ചൊവ്വാഴ്ച കൊവിഡ് - 19 സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ ആളുടെ മാതാപിതാക്കള്‍,  അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, വിമാനത്താവളത്തില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ടു വന്നവര്‍ തുടങ്ങി 5-പേരില്‍ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.   

ചൈന,വിയത്നാം, തായ് ലാന്‍ഡ്‌, സിംഗപ്പൂര്‍, നേപ്പാള്‍ മലേഷ്യ, ഇറാന്‍, ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍,  തുടങ്ങി കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരും ഫെബ്രുവരി 10 - ന് ശേഷം അവിടം സന്ദര്‍ശിച്ചവരും നിര്‍ബന്ധമായും 28- ദിവസം നിരീക്ഷണത്തില്‍ കഴിയണം. എന്തെങ്ങിലും തരത്തില്‍ സംശയമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഫോണ്‍: 0471 - 2309250,  2309251, 2309252, 2552056        

Contact the author

web desk