ഡല്‍ഹി: കേരളത്തില്‍ എട്ടുപേര്‍ക്കും കര്‍ണാടകയില്‍ മൂന്നുപേര്‍ക്കും മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ഇന്നലെ പുതുതായി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 60-ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 13-പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതുതായി എട്ടുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14-ആയി ഉയര്‍ന്നു.
കൊറോണ ബാധിതരുടെ നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ വിദേശികളുടെ വരവ് പൊക്കില്‍ ഇന്ത്യ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിതുടങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ എന്നിവിടങ്ങളില്‍ വിദേശ സഞ്ചാരികളെത്തുന്നതിനു കര്‍ശന വിലക്കേര്‍പ്പെടുത്തി.
മണിപ്പൂരിലെ ഇന്ത്യാ -മ്യാന്മാര് അതിര്‍ത്തി ഇന്ത്യ അടച്ചു. മിസോറമിലെ മ്യാന്മര്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി തിങ്കളാഴ്ച തന്നെ ഇന്ത്യ അടച്ചിരുന്നു.
അതേസമയം ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തോളം ഇന്ത്യാക്കാരില്‍ 58 - പേരെ ഇന്നലെ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഇവരെ ഗാസിയാബാദിനടുത്തുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 259- രക്ത സാമ്പിളുകളും അതേ വിമാനത്തില്‍ എത്തിച്ചിട്ടുണ്ട്.