LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കണ്ടെത്തി

കാസര്‍ഗോഡ്:  കാസര്‍ഗോഡ്‌ നിയോജക മണ്ഡലത്തിലേക്കുള്ള ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കണ്ടെത്തി. ബിജെപിയുടെ ചിഹ്നമായ താമരക്ക് വലുപ്പ കൂടുതലും, മുസ്ലിം ലീഗിന്‍റെ ചിഹ്നമായ  കോണിക്ക് വലുപ്പ കുറവും കണ്ടെത്തി. ഇതോടെ ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് ഇവിഎം മെഷീന്‍ തയാറാക്കുന്ന പ്രവര്‍ത്തി താത്കാലികമായി നിര്‍ത്തിവെച്ചു.

ഇന്നലെ നടത്തിയ കമ്മീഷനിങ്ങില്‍ സ്ഥാനാര്‍ഥികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ്, ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് ഇവിഎം മെഷീന്‍ തയാറാക്കുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചത്. പാര്‍ട്ടി പ്രതിനിധികള്‍ റിട്ടേണിങ്ങ് ഓഫീസര്‍ക്കും, കളക്ടര്‍ക്കും പരാതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ കാസര്‍ഗോഡ്‌ ഗവ. കോളേജില്‍ എത്തി ചിഹ്ന്നം അളന്ന് തിട്ടപ്പെടുത്തി. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് അതികൃതര്‍ അറിയിച്ചു.

Contact the author

Web Desk