LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ള വോട്ടുകള്‍ കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത് പ്രതിപക്ഷ നേതാവ് നടത്തിയ ഏറ്റവും നല്ല ഇടപെടലാണെന്ന് ഹരീഷ് വാസുദേവന്‍

ഇരട്ടവോട്ടുകളും കള്ള വോട്ടുകളും കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടലാണെന്ന് ഹരീഷ് വാസുദേവന്‍ ശ്രീദേവി. നൂറും ഇരുനൂറും വോട്ടുകൾക്ക് ജയപരാജയം തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ ഇലക്ഷനിൽ ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ കടന്നു കൂടിയത് ഈ തെരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിക്കാൻ സാധ്യതയുള്ളത് ആയിരുന്നു. ഏത് പാർട്ടിക്ക് അതിന്റെ ഗുണം കിട്ടിയാലും അത് തെറ്റാണെന്നും ഹരീഷ് പറഞ്ഞു.

ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ കുറിപ്പ്:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും നല്ല ഇടപെടലാണ് ഇരട്ടവോട്ടുകളും കള്ള വോട്ടുകളും കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണ് തുറന്നു കാട്ടിയത്. നൂറും ഇരുനൂറും വോട്ടുകൾക്ക് ജയപരാജയം തീരുമാനിക്കുന്ന മണ്ഡലങ്ങളിലെ ഇലക്ഷനിൽ ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ കടന്നു കൂടിയത് ഈ തെരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിക്കാൻ സാധ്യതയുള്ളത് ആയിരുന്നു. ഏത് പാർട്ടിക്ക് അതിന്റെ ഗുണം കിട്ടിയാലും അത് തെറ്റാണ്. തെറ്റ് കണ്ടെത്തി തെളിവ് സഹിതം നൽകിയ പരാതി ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തി.

രമേശ് ചെന്നിത്തലയെ ട്രോളിയത് കൊണ്ട് ഗൗരവമായ തെരഞ്ഞെടുപ്പ് പ്രശ്നം ഇല്ലാതാകുന്നില്ല. ഒരാളും രണ്ടുവോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഓരോ അധികാരിക്കും ഓരോ ഓഫീസർക്കും പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രായോഗികമായി എങ്ങനെ പരിഹരിക്കും എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കണ്ടെത്തേണ്ടതാണ്. അതിനുള്ള സംവിധാനം ഈ രാജ്യത്തുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More