LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വളഞ്ഞും നിവര്‍ന്നും നില്‍ക്കാനൊന്നും പോവരുത്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്ജ്

ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ്. നിലവിലെ വൈദ്യുതി മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ ഇരട്ടയാറില്‍ വച്ച് സംസാരിക്കുമ്പോഴായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം.

'രാഹുല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ മാത്രമേ പോവുകയുളളു, അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളയാനും നിവരാനുമൊന്നും നില്‍ക്കരുത് അദ്ദേഹം പെണ്ണ് കെട്ടിയിട്ടില്ല.' എന്നായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നത് സംബന്ധിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്.

അതേസമയം, ജോയ്‌സ് ജോര്‍ജ്ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. അവനവന്റെ സ്വഭാവമാണ് മറ്റുളളവര്‍ക്കുമെന്ന് ജോയ്‌സ് തെറ്റിദ്ധരിച്ചതാവാം. എം. എം. മണിയെ സുഖിപ്പിക്കലാണ് ജോയ്‌സിന്റെ രാഷ്ട്രീയം. എം. എം. മണിയും മുന്‍പ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജോയ്‌സ് ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Contact the author

Web Desk