LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: രോ​ഗശാന്തി ശുശ്രൂഷകള്‍ നിര്‍ത്തിവച്ചു

ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിലെ രോ​ഗശാന്തി ശുശ്രൂഷകളും ഉൾപ്പെടെ എല്ലാ പരിപാടികളും നിര്‍ത്തിവച്ചു. കൊവിഡ്-19 വൈറസ് പ്രതിരോധ ഭാഗമായി സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാന സർക്കാറിന്റെയും കെസിബിസിയുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകളും നിര്‍ത്തിവയ്ക്കുകയാണെന്ന് ധ്യാനകേന്ദ്രം അധികൃതര്‍ അറിയിച്ചു.

നേരത്തേ സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത പള്ളികളില്‍ കുര്‍ബാന നിർത്തിവെച്ചതായി  സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നു. സംസ്‌കാരച്ചടങ്ങുകളിലെ ജനപങ്കാളിത്തം പരമാവധി കുറയ്ക്കണമെന്നും കെസിബിസി നിർദ്ദേശിച്ചു

Contact the author

web desk