തൊടുപുഴ: ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇന്ത്യയെ ബുദ്ധിമുട്ടിലാക്കിയ കൊറോണ വൈറസിനേക്കാള്‍, അപടകരമായ വൈറസാണ് ബിജെപിയും, ആര്‍എസ്എസും എന്ന് ബൃന്ദ ആരോപിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇവിടെ സംസ്കാരം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. അയ്യങ്കാളി, മന്നത് പത്മനാഭന്‍, വൈക്കം മൌലവി, തുടങ്ങി നിരവധി നവോഥാന നേതാക്കളെ സംഭാവന ചെയ്ത മണ്ണാണ് കേരളം. ഇവിടെ ജാതിയമായ വേര്‍തിരിവുകള്‍ ഇല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാന്‍ കേരളത്തിനറിയാം ബ്രിന്ദ കാരാട്ട് പറഞ്ഞു.
യുഡിഎഫും, ബിജെപിയും ചേര്‍ന്ന് ഇടത് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. ഇരു പാര്‍ട്ടികള്‍ക്കും സത്യസന്ധമായ കാര്യം ആരോപിച്ച് വോട്ട് നേടാന്‍ സാധിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ പ്രശ്നം. തെറ്റായ കാര്യങ്ങള്‍ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ഒരു ബദല്‍ സംവിധാനം ഒരുക്കുകയാണ് ചെയ്തത്. പെന്‍ഷന്‍ വിതരണവും, കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില നല്‍കിയും, കിറ്റ് നല്‍കിയും സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അകറ്റി. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം ജനങ്ങളുടെ അന്നം മുടക്കാനാണ് ശ്രമിച്ചത്.
ഇടതുപക്ഷ സര്‍ക്കാരിന്‍റെ വലിയ ശക്തി വനിതകളാണ്. ഇത് തിരിച്ചറിഞ്ഞാണ് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ വിതരണം നല്‍കുമെന്ന് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത് ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.