LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നാളെ മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് കൊവിഡ്‌ വാക്സിന്‍ വിതരണം ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍, സി.ജി.എച്ച്.എസ് ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാക്സിനേഷന്‍ സെന്‍ററുകളില്‍ നിന്ന് കൊവിഡ്‌ വാക്സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ സൌജന്യമായി ലഭിക്കും. എന്നാല്‍ സ്വകാര്യാ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ നല്‍കണം.

വാക്സിനേഷന്‍ ലഭ്യമാകുന്നതിനും, വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവക്കുന്നതിനുമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മുന്‍ഗണന ക്രമം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കും. കൊവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കണം. കൊവാക്സിന്‍ സ്വീകരിക്കുന്നതെങ്കില്‍ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കണം.

സംസ്ഥാനത്ത് മൂന്നാംഘട്ട വാക്സിന്‍ വിതരണമാണ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന്മുകളില്‍ പ്രയമുള്ളവര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്തത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More