LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓട്ടോമാറ്റിക്ക് ബാങ്ക് പെയ്മന്റുകള്‍ ഇനിമുതല്‍ നടക്കില്ല

ഡല്‍ഹി: റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരം ഏപ്രില്‍ മാസം മുതല്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന് ഓട്ടോമാറ്റിക്ക് പെയ്മന്‍റുകള്‍ നടത്താന്‍ സാധിക്കില്ല. റീചാര്‍ജ്, അവശ്യ വസ്തുക്കളുടെ ബില്‍ പെയ്മെന്‍റ് , സബ്ക്രിപ്ഷനുകള്‍ തുടങ്ങിയവയുടെ മാസം തോറുമുള്ള ബില്‍ പെയ്മന്‍റ്റുകള്‍ക്കാണ് ഇത് ബാധകമാകുക.

'അഡിഷ്ണൽ ഫാക്ടർ ഓഫ് ഒതന്‍റിക്കേഷൻ' നടപ്പാക്കുന്നതിനാലാണ് പെയ്മെന്‍റ്  സംവിധാനങ്ങൾക്ക് തടസം വരിക. ഇത് നടപ്പാക്കുന്നതിനായി കൂടുതൽ സമയം ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍.ബി.ഐയുടെ പുതിയ തീരുമാനം അനുസരിച്ച് അടക്കേണ്ട തുക മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുകയും, ഉപഭോക്താക്കളുടെ അനുവാദത്തോട് കൂടി വേണം പണമിടപാട് നടത്തുകയും ചെയ്യേണ്ടത്.

2019 മുതല്‍ ആര്‍.ബി.ഐ നല്‍കിയ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു തടസം നേരിടേണ്ടി വരില്ലായിരുന്നു. ഒറ്റ ഫ്ലാറ്റ്ഫോമിലേക്ക് മാറിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഇപ്പോള്‍ സംഭവിക്കില്ലായിരുന്നുവെന്ന് പെയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയർമാൻ വിശ്വസ് പട്ടേൽ പറഞ്ഞു. പെയ്മെന്‍റ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 2000 കോടി രൂപയുടെ ഇടപാടുകള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More