LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിലെ ജനങ്ങള്‍ ആരെ വിവാഹം കഴിക്കണമെന്ന് യോഗി ആദിത്യനാഥ് ഉപദേശിക്കേണ്ട: ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസും എല്‍ഡിഎഫും ലവ് ജിഹാദിനെ അഭിസംബോധന ചെയ്യുന്നില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പ്രചരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദ് ആരോപണം തന്നെ അസംബന്ധമാണ്, ബിജെപിക്ക് കേരളത്തില്‍ എത്ര ലൗ ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലവ് ജിഹാദിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് വര്‍ഗീതയത വളര്‍ത്താനാണ്. ജനങ്ങളെയും സമൂഹത്തെയും ധ്രുവീകരിക്കാനുദ്ദേശിച്ചുളള വിഷ പ്രചരണമാണതെന്ന് ശശി തരൂര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കേന്ദ്രം നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറുന്നത്. ജനങ്ങളെ അവര്‍ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഒരു ജനാധിപത്യരാജ്യത്ത് അങ്ങനെയാണ് കാര്യങ്ങള്‍ നടക്കേണ്ടത്. എന്നാല്‍ എന്താണ് ധരിക്കേണ്ടത്, ആരെയാണ് സ്‌നേഹിക്കേണ്ടത്, എങ്ങനെ കഴിക്കണം, എവിടെ എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള അവകാശം യോഗി ദിത്യനാഥിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ സ്വയം ഏറ്റെടുക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ സാമുദായിക ശക്തികളെ പിന്തുണയ്ക്കുകയാണ്. ലവ് ജിഹാദ് വിഷയത്തെക്കുറിച്ച് ഇരു മുന്നണികളും സംസാരിക്കുന്നില്ല. സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More