തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ പുറത്തിറക്കി. 1240 ക്ഷേത്രങ്ങള്‍ക്കാണ് ഈ സര്‍ക്കുലര്‍ ബാധകമാകുക. ആചാരങ്ങള്‍ക്ക് അനുസരിച്ചല്ലാതെയുള്ള ആയുധ പരിശീലനമോ, മാസ് ഡ്രില്ലുകളോ പാടില്ലന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ക്ഷേത്രങ്ങള്‍ കേന്ദ്രികരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ കൂടി വരുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പറഞ്ഞു.1240 ക്ഷേത്രങ്ങളാണ് തിരുവിതാംക്കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നത്. ഈ ക്ഷേത്രങ്ങള്‍ക്കെല്ലാം വിലക്ക് ബാധകമായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ശാഖ പ്രവര്‍ത്തനം, മാസ് ഡ്രില്ല് എന്നിവ ക്ഷേത്രങ്ങളില്‍ നടക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടാല്‍ അത് തടയാനുള്ള നടപടികള്‍ താഴെ തട്ടില്‍ നിന്ന് തന്നെ ആരംഭിക്കണം, ഈ കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ വകുപ്പ് തല നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.