LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; പോസ്റ്റ്‌ മോര്‍ട്ടം ഇന്ന്

നേപ്പാളിൽ ഹോട്ടൽ മുറിയിൽ ശ്വാസം മുട്ടി മരിച്ച 8 മലയാളികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. രാവിലെ പോസ്റ്റ്മോർട്ടം  ആരംഭിക്കും. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. മൃതദേഹം നാട്ടിൽ എത്തിക്കാൻ അടിയന്തിര നടപടി എടുക്കാൻ മുഖ്യമന്ത്രി നോർക്കയോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു.

ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് 15 അംഗ സംഘം ദാമനിലെ റിസോര്‍ട്ടില്‍ എത്തിയത്. എല്ലാവരുംകൂടെ നാലുമുറികള്‍ ബുക്ക് ചെയ്തു. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. മരിച്ച രഞ്ജിത്തിന്‍റെ ഒരു കുട്ടി രക്ഷപ്പെട്ടു.

Contact the author

Local Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More