LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ രണ്ടാംഘട്ട വ്യാപനം - ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

കണ്ണൂര്‍: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. രോഗവ്യാപനം രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണ്, എല്ലാവരും ശ്രദ്ധിക്കണം-കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ്‌ രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും കൊവിഡ്‌ വ്യാപനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു. കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ്‌ കേസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ കുറച്ച്‌ ദിവസങ്ങളായി കുറവുണ്ടാകുന്നില്ല. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

കൊവിഡ്‌ വ്യാപനത്തിന്‍റെ പുതിയ തരംഗം സംസ്ഥാനത്ത് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പരമാവധി ആളുകളിലേക്ക് കൊവിഡ്‌ വാക്സിന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഏപ്രില്‍ 1 മുതല്‍ മൂന്നാംഘട്ട വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്കാണ് മൂന്നാംഘട്ടത്തിലൂടെ കൊവിഡ്‌ വാക്സിന്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍, സി ജി എച്ച് എസ് ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാക്സിനേഷന്‍ സെന്‍ററുകളിലൂടെയാണ്  കൊവിഡ്‌ വാക്സിന്‍ ലഭ്യമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ സൌജന്യമായി ലഭിക്കും. എന്നാല്‍ സ്വകാര്യാ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ നല്‍കണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More