LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇരട്ട വോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസ് എടുക്കും - തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഇരട്ട വോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ ലിസ്റ്റ് വരണാധികാരിക്ക് നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടപ്പ്‌ കമ്മീഷ്ണര്‍ ടിക്കാറാം മീണ വാര്‍ത്താക്കുറുപ്പില്‍ വ്യകതമാക്കി. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കമ്മീഷന്‍റെ പുതിയ നടപടി.

ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍, അവരുടെ  വിരലടയാളം പതിപ്പിക്കുകയും, സാക്ഷ്യ പത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദേശമുണ്ട്. എല്ലാ വോട്ടര്‍മരുടെയും കൈയിലെ മഷി ഉണങ്ങിയതിന് ശേഷം മാത്രമേ ബൂത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാവുവെന്നും കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇരട്ടവോട്ടുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയ സാഹചര്യത്തിലാണ് രമേശ്‌ ചെന്നിത്തല കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്  ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ നിയമ തടസമുണ്ട്, ഈ കാരണത്താലാണ്  ചെന്നിത്തല കോടതിയില്‍ ഹര്‍ജി നല്‍കിയത്.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More