ജയ്പൂര്‍: കര്‍ഷക നേതാവ് രാകേഷ് ടികായത്തിന്റെ വാഹനത്തിനു നേരെ വെടിവയ്പ്പ്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ നടന്ന കര്‍ഷക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയുടെ ഗുണ്ടകളാണെന്ന് രാകേഷ് ടികായത്ത് ആരോപിച്ചു.
ടികായത്തിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെ കര്‍ഷകര്‍ ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയും ഡല്‍ഹി- ഗാസിയാബാദ് അതിര്‍ത്തിയും വളഞ്ഞു. പിന്നീട് പൊലീസെത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ നാലുമാസത്തിലേറേയായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.