LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ബീഫ് കഴിച്ചതോ, മുസ്ലീമായതോ എന്റെ ഇക്ക ചെയ്ത തെറ്റ്'- സിദ്ദിഖ് കാപ്പന്റെ ഭാര്യ

സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ആറ് മാസം തികയുകയാണ്. കഴിഞ്ഞ ദിവസമാണ് കാപ്പനെതിരെ യുപി പോലീസ് ദേശദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതിനിടെ, കാപ്പനെ കുറിച്ച് ഭാര്യ റൈഹാന പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുളള യാത്രാമധ്യേയാണ് കാപ്പനുള്‍പ്പെടെയുളള മാധ്യമസംഘത്തെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 'ഒരു പാവം മനുഷ്യനെ പിടിച്ചുവച്ചിട്ട് എന്താണവര്‍ക്ക് നേട്ടം. എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്, ബീഫ് കഴിച്ചതോ, മുസ്ലീമായതോ അതോ കേരളീയനായതോ' ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റൈഹാന ചോദിക്കുന്നു.

റൈഹാനയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു. കോടതിയിൽ 5000പേജിൽ കൂടുതലുള്ള ചാർജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവൻ എഴുതിയാലും 5000page ഉണ്ടാവില്ല. ഹത്രാസിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് എന്തായിരിക്കാം പോലീസ് കൊടുത്തിരിക്കുന്നത്.???

ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവർക്ക് നേട്ടം? എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ? മുസ്ലിമായതോ? അതോ കേരളക്കാരനായതോ??? ഏതാണ്?? 

9വർഷമായി അദ്ദേഹം പത്രപ്രവർത്തന ജോലിയിൽ ഏർപ്പെട്ടു ഡൽഹിയിൽ ഉണ്ട്. ആദ്യം തേജസിൽ ആയിരുന്നു. അത് പൂട്ടിയപ്പോൾ തത്സമയത്തിൽ ആയിരുന്നു. അതും സാമ്പത്തീക പ്രയാസത്തിൽ അടച്ചു പൂട്ടി. 7മാസത്തെ കാശ് ഇപ്പോഴും അതിൽ നിന്നും കിട്ടാനുണ്ട്. തത്സമയം പേപ്പറിൽ work ചെയ്യുമ്പോൾ ആണ് അദ്ദേഹം kuwj യൂണിയൻ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓൺലൈൻ വെബിൽ work ചെയ്യുമ്പോൾ അല്ല. 

തത്സമയത്തിൽ work ചെയ്തിരിക്കുമ്പോൾ അതിനായി അദ്ദേഹം അവിടെ room എടുത്തിരുന്നു. പക്ഷെ അതിന്റെ ക്യാഷ് പോലും കൊടുക്കാൻ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്റെ കാശ് കൊടുക്കാൻ കഴിയാതെ, ഞങ്ങൾക്ക് ജീവിക്കാനുള്ള കാശ് തരാൻ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം... 

കടം വാങ്ങിയ കാശുമായി room ഒഴിവാക്കി കൊടുത്തു, പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളിൽ അഭയം തേടലായിരുന്നു.. 

അഭിമാനി ആയിരുന്നു എന്റെ ഇക്ക.. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തിൽ ജോലി ശരിയാക്കി കൊടുത്തത്. 25000രൂപ സാലറി. നിങ്ങൾ പറ, അദ്ദേഹം ഒരു റൂമെടുത്താൽ അതിന്റെ കാശും വീട്ടിലെ ചിലവും അദ്ദേഹത്തിന്റെ ചിലവും കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക. 

തേജസിൽ നിന്ന പരിജയത്തിനു മുകളിൽ ആരുടെയോ സ്നേഹത്തിനു അദ്ദേഹത്തോട് തൽക്കാലം nchro യുടെ ഓഫീസിൽ താമസിക്കാൻ പറഞ്ഞു. ഞങ്ങളെ സമ്പന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10, 000രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാൻ. വീട്പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതിൽ നിന്ന് കഴിയണം. ഈ സമയങ്ങളിൽ ഒക്കെ എന്റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്പെടുത്തു നിൽക്കും ?

ആരോടും സങ്കടങ്ങൾ പറയാറില്ല.. ഞങ്ങൾ എപ്പോഴും ഞങ്ങളെക്കാളും താഴെ ഉള്ളവരെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഞങ്ങളുടെ അടുത്ത് സത്യങ്ങൾ മാത്രമേ ഒള്ളു.. എന്റെ ഇക്കയെ കുറിച്ച് അഭിമാനത്തോടെ മാത്രമേ പറയാൻ ഒള്ളു.. സഹപ്രവർത്തകർ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് തെളിവ് സഹിതം ഒരു ആരോപണം പറയട്ടെ.. അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഹൃദയത്തിൽ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടാവുന്നത് നന്നായിരിക്കും. കാരണം നമ്മളൊന്നും ഈ ഭൂമിയിൽ എല്ലാ കാലവും ഉണ്ടാവില്ല. ദൈവം തന്ന ആയുസ്സ് കുറച്ചേ ഒള്ളു.. കുറച്ചെങ്കിലും ഹൃദയത്തിൽ നന്മ ഉണ്ടാവട്ടെ.. 

രോഗിയായ ഇക്കയുടെ ഉമ്മ.. ഉപ്പച്ചി ഇപ്പോ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾ.. എല്ലാവരുടെയും മുന്നിൽ കണ്ണൊന്നു നനയാതെ എല്ലാം നെഞ്ചിൽ അടക്കി പിടിച്ചു.. ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞാൽ ഒരു കുടുമ്പം മുഴുവൻ തകർന്നു പോവും.. എന്റെ ഉമ്മയുടെ അടുത്തേക്ക് പോലും കഴിവതും ഞാൻ പോവാറില്ല. കാരണം ധൈര്യത്തോടെ നിൽക്കുന്ന ഒരു മുഖം മാത്രം അവർ കണ്ടാൽ മതി... 

ഞാൻ എന്റെ ഇക്കാക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തീർത്തും നിരപരാധി ആയത് കൊണ്ടാണ്. എന്റെ ഇക്കയെ കുറിച്ച് എനിക്ക് അഭിമാനം മാത്രമാണ് അന്നും ഇന്നും ഉള്ളത്. അദ്ദേഹത്തിന്റെ നിറപരാധിത്വം തെളിഞ്ഞു ഞങ്ങളുടെ അരികിലേക്ക് ഇക്കയെ എത്തിക്കാൻ.. ഇത് പോലെ ഒരുപാട് പാവങ്ങൾ ജയിലഴിക്കുള്ളിൽ ഉണ്ടാവും.. അവർക്ക് വേണ്ടിയും മനസ്സിൽ നന്മയും കരുണയും വറ്റാത്ത മനുഷ്യരുടെ പ്രാർത്ഥനയും ഉണ്ടാവണേ..

Contact the author

News Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More