LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരിഫിന്റെ പരാമര്‍ശം തൊഴിലാളികളെ അപമാനിക്കലെന്ന് അരിത; മാപ്പുപറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തന്റെ ജീവിത സാഹചര്യത്തെ അധിക്ഷേപിച്ച എഎം ആരിഫിന് മറുപടിയുമായി കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. എഎം ആരിഫിന്റെ പരാമര്‍ശം തൊളിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടായത് വേദനാജനകമാണെന്നും അരിത പ്രതികരിച്ചു.

അരിതാ ബാബുവിനെതിരായ പരാമര്‍ശത്തില്‍ ആരിഫ് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരിഫിന്റെ പരാമര്‍ശം വില കുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇത് പാല്‍ സൊസൈറ്റിയിലേക്കുളള തെരഞ്ഞെടുപ്പല്ല. പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണം എന്ന സിപി ഐഎം നേതാവും എംപിയുമായ ആരിഫിന്റെ പരാമര്‍ശം വിവാദമായിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരിത ബാബു. നേരത്തെ അരിതയെ കറവക്കാരി എന്ന് വിളിച്ചുളള സൈബര്‍ ആക്രമണവും നടന്നിരുന്നു. എന്നാല്‍ കറവക്കാരി എന്നു വിളിക്കുന്നതില്‍ അഭിമാനമാണെന്നായിരുന്നു അരിതയുടെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More