മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചു. ദേശ്മുഖിനെതിരായ അഴിമതി ആരോപണക്കേസ് സിബിഐയ്ക്ക് വിടാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടതിനുപിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കൈമാറി. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ താന്‍ ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നതിനാലാണ് രാജി വയ്ക്കുന്നതെന്ന് അനില്‍ ദേശ്മുഖ് രാജിക്കത്തില്‍ വ്യക്തമാക്കി.
ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗിന്റെ ഗുരുതര ആരോപണങ്ങളാണ് അനില്‍ ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നുമായി പ്രതിമാസം നൂറുകോടി രൂപയോളം സമാഹരിക്കാന്‍ ലക്ഷ്യമുളളതായി അനില്‍ ദേശ്മുഖ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയോട് പറഞ്ഞതായാണ് ആരോപണം.അനില്‍ ദേശ്മുഖിനെതിരായ അന്വേഷണം 15 ദിസങ്ങള്ക്കുളളില് പൂര്‍ത്തിയാക്കണമെന്നും നിയമം അനുശാസിക്കുന്ന നടപടികളെടുക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.