LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയിലും നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു

ഡല്‍ഹി: മഹാരാഷ്ട്രയ്ക്കു പിന്നാലെ ഡല്‍ഹിയിലും നൈറ്റ് കര്‍ഫ്യു ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ പുറത്തിറങ്ങുന്നത് നിയന്ത്രണമുണ്ട്. നിലവില്‍ ഏപ്രില്‍ 30-വരെയാണ് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാല്‍, ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയെങ്കിലും ഗതാഗതം തടസപ്പെടുത്തില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാരുമുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നൈറ്റ് കര്‍ഫ്യുവും വാരാന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങള്‍, ജിം, ബീച്ച്, സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Contact the author

National Desk