LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കാരണം വ്യകതമാക്കുക; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള കാരണം വ്യകതമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി അവിശ്യപെട്ടു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പികാനും കോടതി അവിശ്യപെട്ടിട്ടുണ്ട്.

പതിനാലാം നിയമ സഭയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും, തെരഞ്ഞെടപ്പ്‌ നടത്താന്‍ സാധിക്കില്ലെന്ന് കോടതിയെ അന്ന് തന്നെ അറിയിക്കുകയായിരുന്നു. ഒരേ ദിവസം രണ്ടു നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.

രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ രാഗേഷ്, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ മൂന്ന് എം.പി മാരുടെയും കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും. മാര്‍ച്ച്‌ 31ന് മുന്‍പ് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണമുള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ  പ്രകാരമാണ്, ഏപ്രില്‍ 12ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.


 


Contact the author

WeB Desk