LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പേടി തോന്നുന്നുവെന്ന് ധര്‍മജന്‍

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. ഇന്നലെ രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം ഉണ്ടായിരുന്നു. മണ്ഡലത്തില്‍ കൂടുതല്‍ പൊലീസ് ക്യാംപ് ചെയ്തിട്ടുണ്ട്. 

സംഘര്‍ഷങ്ങള്‍ പേടിപ്പെടുത്തുന്നതും സങ്കടകരവുമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. 'തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ. ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ. എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.’ ധര്‍മ്മജന്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇന്നലെ മലപ്പുറം എടക്കര മൂത്തേടത്തെ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന് പരുക്കേറ്റിരുന്നു.

കണ്ണൂരിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. കേസില്‍ പൊലീസ് ഏകപക്ഷീയമായ രീതിയിലാണ് ഇടപെടുന്നതെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. ഇതിനിടെ സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീംലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇരുപതോളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പാനൂരില്‍ സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങളുണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More