ഡല്‍ഹി: ജനവാസ കേന്ദ്രങ്ങളില്‍ ആന ഇറങ്ങുന്നത് തടയാന്‍ 'ആനക്കെതിരെ തേനിച്ച' എന്ന പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണിത്. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി ആരംഭിക്കാന്‍ പോകുന്നത്.
ആനകളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞമാസം കുടകില്‍ ആരംഭിച്ച ഈ പദ്ധതി, കേരളം തമിഴ്നാട്, ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
നാഗര്‍ഹോലെ വന്യമൃഗ സാങ്കേതത്തിന്‍റെ അതിര്‍ത്തിയില്‍ നാല് സ്ഥലങ്ങളിലായി തേനിച്ച കൂടുകള്‍ സ്ഥാപിച്ചാണ് പരീക്ഷണ പദ്ധതി ആരംഭിച്ചത്. തേനിച്ചകളുടെ മൂളല്‍ ആനകളെ പിന്തിരിപ്പിക്കുമെന്നാണ് പഠനം വ്യകതമാക്കുന്നത്.