LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി പേ വാര്‍ഡില്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി അധികൃതര്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊവിഡ്‌ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ പേ വാര്‍ഡ്‌ ഒരുക്കി. വി.ഐ.പി ഡീലക്സ് മുറികളില്‍ ഒന്നാണ് ഒരുക്കിയത്. ഭാര്യ കമല വിജയനും, കൊവിഡ്‌ പോസറ്റിവായ കൊച്ചുമകനെയും ആശുപത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വി.ഐ.പി മുറിയില്‍ മകള്‍ വീണയും ഭര്‍ത്താവ് പി. എ. മുഹമ്മദ് റിയാസും കൊവിഡ്‌ ചികിത്സയിലാണ്. മുഖ്യമന്ത്രിയെ പരിശോധിക്കാന്‍ 10 ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെയാണ്‌ നിയോഗിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രി കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ് കഴിഞ്ഞ ദിവസം സ്വീകരിച്ചതാണ് രോഗ തീവ്രത കുറയാന്‍ ഇടയാക്കിയതെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ്‌ അഷീല്‍ പറഞ്ഞു.

വാക്സിന്‍ എടുത്തിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ്‌ ബാധിച്ചുവെന്ന തരത്തില്‍ പ്രചരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചാല്‍ രോഗ തീവ്രത കുറയുമെന്നതാണ് വസ്തുത. ഒന്നാം ഡോസ് എടുത്താല്‍ 30 ശതമാനം വരെ രോഗ സംരക്ഷണവും രണ്ടാം ഡോസ് സ്വീകരിച്ചാല്‍ 80 ശതമാനം വരെ സംരക്ഷണവുമാണ് ലഭിക്കുകയെന്നും ഫേസ്ബുക്ക് ലൈവിലൂടെ മുഹമ്മദ്‌ അഷീല്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More