LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനുവരി 22-നുശേഷം ചര്‍ച്ചകളില്ല; കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നു

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കാര്‍ഷിക നിയമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ട് രണ്ട് മാസത്തിലേറേയായി. ജനുവരി 22-നാണ് അവസാനമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കര്‍ഷകര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ജനുവരി 22-നുശേഷം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ക്രൂരമായ കാര്‍ഷികനിയമത്തെക്കുറിച്ച് രാജ്യത്തെ മുഴുവന്‍ ബോധാവല്‍കരിക്കുന്ന തിരക്കിലാണ്. കര്‍ഷകപ്രതിഷേധം ഇപ്പോള്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ മുഴുകട്ടെ. ഞങ്ങള്‍ എത്രകാലം വേണമെങ്കിലും പ്രതിഷേധിക്കാന്‍ തയ്യാറാണ് - കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. സമരം അക്രമാസക്തമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സമാധാനം നിലനിര്‍ത്തി തന്നെ പ്രതിഷേധിക്കാനാണ് കര്‍ഷകരുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് രാജ്യത്തെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ആരംഭിച്ചത്. നിയമം പതിനെട്ട് മാസത്തേക്ക് നടപ്പാക്കില്ല, ഭേദഗതികള്‍ നടത്താം തുടങ്ങി നിരവധി ഉപാധികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More