LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ. കെ. രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍

വടകരയില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. കെ. രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും ചിലയിടങ്ങളില്‍ സമാനമായ രീതിയില്‍ പോസ്റ്ററുകള്‍ വികൃതമാക്കിയിരുന്നു.

സംഭവത്തില്‍ നിയമപരമായി നീങ്ങുമെന്ന് ആര്‍എംപി അറിയിച്ചു. ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കും. പിന്നില്‍ സിപിഐഎമ്മാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ടി. പി. ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയില്‍ എത്തിക്കാനാണ് വടകരയില്‍ മത്സരിക്കുന്നതെന്ന് കെ. കെ. രമ നേരത്തെ പറഞ്ഞിരുന്നു. 

1957ലെ തെരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വടകര. ആർഎംപിയിലൂടെ മണ്ഡലത്തിൽ ജയം നേടാം എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച രമ 20504 വോട്ടുകളാണ് നേടിയത്. സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ 49,111 വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്. മനയത്ത് ചന്ദ്രന് 39,700 വോട്ടുലഭിച്ചു. എന്നാൽ കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന എൽഡെജി ഇപ്പോൾ എൽഡിഎഫിലാണ്. 

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ആർഎംപി സഹകരണത്തോടെ നിലവിൽ വന്ന ജനകീയ മുന്നണി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആർഎംപി. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More