ന്യൂയോര്‍ക്ക്: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ന്യൂയോര്‍ക്ക്. സംസ്ഥാനത്ത് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഒപ്പുവച്ചു. ഇനിമുതല്‍ ഒരു വീട്ടില്‍ ആറു തൈകള്‍ വരെ നട്ടുപിടിപ്പിക്കുകയും അനുവദനീയമായ അളവില്‍ വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യാം എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ വില്‍പ്പന ആരംഭിക്കാനാവില്ല.
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇതുവഴി സംസ്ഥാന ഖജനാവിലേക്കുളള വരുമാനം ഇരട്ടിയാക്കാനാവും. വരുമാനത്തിന്റെ നാല്‍പ്പത് ശതമാനവും സ്‌കൂളുകളുടെ വികസനത്തിനായി ചിലവഴിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍പ് കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിലുളള ശിക്ഷകളും ഒഴിവാക്കും.
കഞ്ചാവ് നിയമവിധേയമാക്കുന്ന പതിനാറാമത്തെ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. കാനഡ, ജമൈക്ക, നെതര്‍ലന്റ്, ജോര്‍ജ്ജിയ, സൗത്ത് ആഫ്രിക്ക, മെക്‌സിക്ക, കോസ്റ്റാ റിക്കാ, കൊളമ്പിയ, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊട്ടേഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലാണ് കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും നിയമവിധേയമാക്കിയിട്ടുളളത്.