LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി

ഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമര്‍. മിക്ക കര്‍ഷക യൂണിയനുകളും സാമ്പത്തിക വിദഗ്ദരും കാര്‍ഷികനിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ചില സംഘടനകളാണ് നിയമത്തെ എതിര്‍ക്കുന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകരുമായി പതിനൊന്ന് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇനിയും കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22-നു ശേഷം സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടില്ല, കര്‍ഷകരെ അവഗണിക്കുകയാണ് എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ജനുവരി 22-നുശേഷം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍  ക്രൂരമായ കാര്‍ഷികനിയമത്തെക്കുറിച്ച് രാജ്യത്തെ മുഴുവന്‍ ബോധാവല്‍കരിക്കുന്ന തിരക്കിലാണ് ഞങ്ങള്‍. കര്‍ഷകപ്രതിഷേധം ഇപ്പോള്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ മുഴുകട്ടെ. ഞങ്ങള്‍ എത്രകാലം വേണമെങ്കിലും പ്രതിഷേധിക്കാന്‍ തയാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം നവംബര്‍ 26-നാണ് രാജ്യത്തെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ആരംഭിച്ചത്. നിയമം പതിനെട്ട് മാസത്തേക്ക് നടപ്പാക്കില്ല, ഭേദഗതികള്‍ നടത്താം തുടങ്ങി നിരവധി ഉപാധികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More