LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആക്രിക്കടയിൽ പോസ്റ്റർ: കെപിസിസി സമിതി അന്വേഷിക്കും

തിരുവനന്തപുരം വട്ടിയൂർക്കാവ് സീറ്റിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം കെപിസിസി അന്വേഷിക്കും. 3 അം​ഗ സമിതി ഉടൻ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംഭവത്തെ ​ഗൗരവമായാണ് കെപിസിസി കാണുന്നത്. പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയത് യാതൊരു തരത്തിലും അം​ഗീകരിക്കാൻ  കഴിയില്ല. സംഭവത്തെ കുറിച്ച് സ്ഥാനാർത്ഥി തന്നോട് സംസാരിച്ചിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

പരിമിതമായ സാഹചര്യത്തിൽ നിന്നുള്ള പോരാട്ടമാണ് മ‍ണ്ഡലത്തിൽ നടത്തിയത്. പോസ്റ്റർ വിറ്റത് ഒറ്റപ്പെട്ടെ സംഭവമാണോ എന്ന് പരിശോധിക്കും, ഇതിന് പിന്നിൽ ഏതെങ്കിലും നേതാക്കന്മാർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കും. സ്ഥാനാർത്ഥി നിർണയുവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നില്ല. പ്രചാരണ രം​ഗത്ത് വീണ ഏറെ മുന്നേറിയിരുന്നെന്നാണ് കെപിസിസിക്ക് ലഭിച്ച റിപ്പോർട്ട്. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവാൻ നിരവധിയാളുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏറെ ചർച്ചകൾ ശേഷമാണ് വീണയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 പോളിം​ഗ് കഴിഞ്ഞ് 4 ദിവസങ്ങൾക്ക് ശേഷമാണ് വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത്. പ്രാദേശിക കോൺ​ഗ്രസ് നേതാവാണ് പോസ്റ്ററുകൾ തൂക്കിവിൽക്കാൻ ആക്രി കടയിൽ എത്തിച്ചത്. 50 കിലോ പോസ്റ്ററാണ് കടയിൽ വിറ്റത്. കോൺ​ഗ്രസ് നേതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More