LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒടിടി റിലീസ്: ഫഹദിന് തിയറ്റർ ഉടമാ സംഘടനയുടെ മുന്നറിയിപ്പ്

ഒടിടിയുമായി ഇനിയും സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തീയേറ്റര്‍ കാണില്ലെന്ന് മുന്നറിയിപ്പുമായി സിനിമാ തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങളാണ് ഒടിടി റിലീസിനായി കൊവിഡ്‌ കാലത്ത് എത്തിയത്. ഇതിനാലാണ് ഫിയോക്ക് താക്കിതുമായി രംഗത്ത് എത്തിയത്.

ഫിയോക്കിന്‍റെ പുതിയ ഭാരവാഹിയായി ചുമതലയെടുത്ത വിജയ കുമാറിന്‍റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നിങ്ങനെ 3 സിനിമകളാണ് ഒടടി റിലീസിനെത്തിയത്.  മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ഒരു മിസ്റ്ററി ത്രില്ലര്‍ പടമാണ് സീ യൂ സൂണ്‍. നസ്രീയയും, ഫഹദും ചേര്‍ന്നാണ് ഈ പടം നിര്‍മ്മിച്ചത്. നസീഫ് യൂസുഫ് ഇസുദിനാണ് ഇരുളിന്‍റെ സംവിധായകന്‍. സൌബിന്‍, ദര്‍ശന രാജേന്ദ്രന്‍, എന്നിവരാണ് ഇതിലെ മറ്റ് കഥാപാത്രങ്ങള്‍. ശ്യം പുഷ്ക്കരന്‍റെയും, ദിലീഷ് പോത്തന്‍റെയും കൂട്ട് കെട്ടില്‍ പിറന്ന ജോജിയും കഴിഞ്ഞ ദിവസം ഒടിടി റിലീസിന് എത്തിയിരുന്നു. ഇതിനാലാണ് മുന്നറിയിപ്പുമായി ഫിയോക്ക് രംഗത്തെത്തിയത്.

സീ യൂ സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും, ഇരുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്.

Contact the author

Web Desk