തിരുവനന്തപുരം: കേരളത്തില്‍ കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില. ഈ ആഴ്ച്ച 50 രൂപ കൂടി 150 രൂപയാണ് ചിക്കന്റെ വില. കേരളത്തില്‍ കോഴി ലഭ്യത കുറഞ്ഞതാണ് കോഴിയിറച്ചിക്ക് വില കൂടാന്‍ കാരണമായത്.
കേരളത്തില്‍ ഇറച്ചി കോഴി ഇല്ലാതിരിക്കുകയും, തമിഴ്നാട്ടില്‍ നിന്ന് കോഴിയെ ഇറക്കുമതി ചെയ്യേണ്ടി വന്നതുമാണ് വില കൂടാനുള്ള കാരണം. കൂടാതെ കോഴി തീറ്റക്ക് വില വര്‍ദ്ധിച്ചതും കോഴി വില ഉയരുന്നതിന് കാരണമായി.
ചൂട് കൂടിയ സാഹചര്യത്തില്‍ ഇന്ക്യുബെറ്ററില് വെച്ച് വിരിയുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവാണ്. 3- 4 മുതല്‍ കിലോ വരെ തൂക്കമുള്ള കോഴിക്ക് ഇപ്പോള്‍ ഒന്നര രണ്ട് കിലോ മാത്രമേ തൂക്കം വെക്കുന്നുള്ളൂ. ഇതിന് നല്കുന്ന ഭക്ഷണ ചെലവ് കൂടി നോക്കുമ്പോള്‍ കുറഞ്ഞ വിലക്ക് കോഴിയിറച്ചി വില്‍ക്കുന്നത് ഫാം ഉടമകള്‍ക്ക് നഷ്ടമായതിനാലാണ് വില കൂട്ടി വില്‍ക്കുന്നതെന്ന് കടയുടമകള്‍ പറഞ്ഞു.