LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണിക്കൊന്ന പ്രഭയില്‍ മുങ്ങി ഇന്ന് വിഷു

വസന്തകാലത്തിന്റെ വരവറിയിച്ച് ഇന്ന് മേടം ഒന്നിന് മലയാളി വിഷു ആഘോഷിക്കുകയാണ്. കണിക്കൊന്നയുടേയും കണിവെള്ളെരിയുടേയും കൊയ്തെടുത്ത പൊന്‍ കതിരിന്റെയും മഞ്ഞ പ്രഭയാണ് ഓരോ മലയാളിക്കും വിഷുക്കാലം. കേരളത്തെ സംബന്ധിച്ച് വിഷു, കൊയ്ത്തുത്സവമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അത് ഐശ്വര്യത്തെയും  സമ്പല്‍ സമൃദ്ധിയേയുമാണ് കുറിക്കുന്നത്. അടുത്ത കൃഷിക്കായി ഭൂമിയൊരുക്കുന്നതും വിഷുക്കാലത്താണ്. 

വിഷുവിനു പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ച ദിനം കൂടിയാണ് വിഷുദിനം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വിഷുക്കണിയില്‍ ഭാഗവാന്റെ തിരുസ്വരൂപത്തിന്‌ പരമമായ സ്ഥാനമുണ്ട്. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കണിക്കൊന്നയും കണിവെള്ളെരിയും കൃഷ്ണവിഗ്രഹവും കണികണ്ടാണ്‌ മലയാളി വിഷു ആഘോഷത്തിലേക്ക് കടക്കുന്നത്. വസന്തത്തിന്റെ ആഗമനത്തെ വരവേല്‍ക്കും വിധം സമൃദ്ധിയുടെ പ്രതീകമാണ് വിഷുക്കണി. കണിക്കൊന്നയ്ക്കും കണിവെള്ളെരിയ്ക്കുമൊപ്പം കണ്ണാടി, ചക്ക, സ്വര്‍ണ്ണ നിറത്തിലുള്ള നാണയങ്ങള്‍, നാരങ്ങ, നിലവിളക്ക്, നാളികേരം, ഓട്ടുരുളി എന്നിവ ചേരുന്ന വിഷുക്കണി പ്രതീക്ഷയുടെ കാഴ്ചയാണ്. പടക്കം പൊട്ടിച്ചും, നെയ്യപ്പവും ഉണ്ണിയപ്പവും രുചിച്ചും തലേദിവസം ആഘോഷിച്ച കുട്ടികള്‍ക്ക് വിഷുക്കണിയും വിഷുക്കൈനീട്ടവും ഏറ്റവും സവിശേഷമായ ചടങ്ങുകള്‍ തന്നെയാണ്.  

ഭക്ഷണ സമൃദ്ധിയാലും ഐശ്വര്യ പ്രതീക്ഷയാലും ഉള്ളുതുടുപ്പിക്കുന്ന ഈ വിഷുദിനത്തില്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് മുസിരിസ് പോസ്റ്റിന്റെ ആശംസകള്‍ നേരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More