LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കൊത്ത: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ച് സ്ഥാനാര്‍ഥി മരണപ്പെട്ടു. മുര്‍ഷിദാബാദ് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും സംശേര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ റസൂല്‍ ഹഖാണ് മരണപ്പെട്ടത്. ഇന്ന് (വ്യാഴാഴ്ച) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ചയാണ് റസൂല്‍ ഹഖിന് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കൊത്തയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ആശുപത്രിയിലാണ് റസൂല്‍ ഹഖ് മരണപ്പെട്ടത്. റസൂല്‍  ഹഖിന്‍റെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന കമ്മിറ്റികള്‍ അനുശോചിച്ചു.

വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പശ്ചിമ ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുറാലികളില്‍ വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തത്, ഇതിനാലാണ് സംസ്ഥാനത്ത് രോഗ വ്യാപനം കൂടിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കി. ഇന്ത്യയില്‍ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപെടുത്തിയ സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെക്കാള്‍ പുറകിലാണെങ്കിലും പശ്ചിമ ബംഗാളില്‍ മരണനിരക്ക് കൂടുതലാണ്. ഈ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി.  ബംഗാളില്‍ രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം ബിജെപിയാണ്‌ എന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപണം. ''തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി പുറത്ത് നിന്ന് നിരവധി ആളുകളെ ഇറക്കി, കൂടെ കൊവിഡും''- എന്നാണ് മമത ആരോപിച്ചത്.

Contact the author

Natioanal Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More