LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇഡിക്കെതിരായ കേസ് റദ്ദാക്കി; ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കണം -ഹൈക്കോടതി

തിരുവനന്തപുരം: ഇഡിക്കെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയാന്‍ പ്രതികളെ ഇഡി  നിര്‍ബന്ധിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും, അന്വേഷണവുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടേയെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിസിപ്പല്‍ സെക്ഷന്‍ കോടതിയില്‍ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭരണരംഗത്തെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ കുടുക്കാന്‍ ഇ ഡി ശ്രമിക്കുന്നുണ്ടോയെന്ന് കണ്ടത്താനാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

Contact the author

Web Desk