LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പതിനഞ്ച് സീറ്റുകള്‍ കൂടുതല്‍ നേടി വിജയിക്കും; ബിജെപി നിശ്ചലം - സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഏകദേശം 15 ല്‍ കൂടുതല്‍ സീറ്റുകള്‍ അധികം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ സെക്രട്ടേറിയറ്റ് മണ്ഡലങ്ങളിലെ ട്രെന്‍റുകളും വിജയ സാധ്യതയും വിലയിരുത്തി.

തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണപ്രവര്‍ത്തങ്ങള്‍ യു ഡി എഫിന് ഗുണം ചെയ്തു എന്ന് വിലയിരുത്തിയ സിപിഎം നേതൃയോഗം, ബിജെപി വോട്ടുകളുടെ ഒഴുക്ക് യുഡിഎഫിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നടത്താന്‍ ശേഷിയില്ലാതെ ബിജെപി നിശ്ചലാവസ്ഥയിലായിരുന്നുവെന്നും മണ്ഡലം തിരിച്ചുള്ള അവലോകനത്തില്‍ വിലയിരുത്തുന്നു.

വരുന്ന നിയമസഭയില്‍ എല്‍ ഡി എഫിന് 80 മുതല്‍ 100 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More