LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: രാത്രികാല  ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിവുള്ളവരെ രാത്രികാല ജോലിയുടെ പേരില്‍ ഒഴിവാക്കാന്‍ പാടില്ലന്നും കോടതി പറഞ്ഞു. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ജോലി നിഷേധിക്കപ്പെട്ട യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സമൂഹം മാറുകയാണ്, അത് ഉള്‍കൊള്ളാന്‍ എല്ലാവരും തയാറകണമെന്നും കോടതി വ്യകതമാക്കി. 

പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ജോലി നിഷേധിച്ചുവെന്ന കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്. താത്കാലിക ജീവനക്കാരിയായ യുവതി സ്ഥിര നിയമനത്തിലേക്ക് അപേക്ഷ വെച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് മാത്രമേ സ്ഥിരം ജോലി നല്കാന്‍ സാധിക്കുകയുള്ളൂ വെന്നായിരുന്നു കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് വ്യക്തമാക്കിയത്. 

 കേരള ഫാക്ടറി ആക്ട്‌ പ്രകാരം 7 മണിക്ക് ശേഷം സ്ത്രീകളെ ജോലിക്ക് നിര്‍ത്താന്‍ സാധിക്കില്ല എന്ന വിജ്ഞാപനം അനുസരിച്ചാണ് ജോലി നല്കാന്‍ സാധിക്കാതിരുന്നതെന്ന് കമ്പനി വ്യകതമാക്കി. യുവതി നല്‍കിയ അപേക്ഷ പരിഗണിച്ച്  ഫാക്ടറീസ് ആക്ട് ഈ കേസില്‍ പരിഗണിക്കേണ്ടതില്ലെന്നും, യുവതിക്ക് ജോലി നല്‍കണമെന്നും കോടതി പറഞ്ഞു.
Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More