LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തപസ്സ് ആരുചെയ്താലും പേടി ഇന്ദ്രന്-പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

തിരുവനന്തപുരം: ആരു തപസ്സു ചെയ്താലും പേടി ഇന്ദ്രനാണ്‌.ദേവലോകത്തെ രാജാവായ തന്‍റെ സ്ഥാനം പോകുമൊ എന്നാണ് ഇന്ദ്രന്‍റെ പേടി.ഏകദേശം ആ ഒരവസ്ഥയില്‍ ചിലര്‍ എത്തിച്ചേ ര്ന്നതായാണ് കാണുന്നത് -മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്  'മീഡിയാ മാനിയ'യാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ദ്രന്‍റെ കഥ ഉദാഹരിച്ചത്. കൊറോണ രോഗബാധ സംബന്ധിച്ച്വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിന് മുന്‍പില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാളിക്കുകയല്ലേ വേണ്ടത് ? അപ്പോള്‍ നിങ്ങളേത് പക്ഷമാണ്, ഏതു മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്. ഇതെല്ലം നോക്കണമെങ്കില്‍ മനുഷ്യര്‍ വേണ്ടേ നാട്ടില്‍?-മുഖ്യമന്ത്രി ചോദിച്ചു. കൊറോണ രോഗം കൈകാര്യം ചെയ്യുന്നതിലൂടെ സര്‍ക്കാരിന് യശസ്സ് കൂടുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More