ഹവാന: റൗള്‍ കാസ്‌ട്രോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ആറുപതിറ്റാണ്ടു നീണ്ട കാസ്‌ട്രോ യുഗമാണ് റൗള്‍ കാസ്‌ട്രോയുടെ രാജിയോടെ അവസാനിക്കുന്നത്. 2018-ല്‍ ക്യൂബന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോള്‍ മൂന്നുവര്‍ഷത്തിനകം താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
'ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ കടമകള്‍ നിറവേറ്റിയതില്‍ സംതൃപ്തനാണ്. തന്റെ രാജ്യത്തിന്റെ ഭാവി ഓര്‍ത്ത് അഭിമാനിക്കുന്നു'വെന്നും അദ്ദേഹം പറഞ്ഞു
അടുത്ത പാര്‍ട്ടി സെക്രട്ടറിയായി നിലവിലെ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സ്ഥാനമേല്‍ക്കും. ഫിദല്‍ കാസ്‌ട്രോയുടെ സഹോദരനാണ് റൗള്‍ കാസ്‌ട്രോ. 1959 മുതല്‍ 2006 വരെ ഫിഡല്‍ കാസ്‌ട്രോയായിരുന്നു ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍. 2006-ല്‍ ഫിദല്‍ രോഗബാധിതനായതിനെത്തുടര്‍ന്നാണ് റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.