തൃശ്ശൂര്‍: പുതുതായി രണ്ടു പേരില്‍ കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 16 -ആയി ഉയര്‍ന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് പുതുതായി രോഗസം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വെദേശിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ ഖത്തറില്‍ നിന്ന് തിരിച്ചെത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4180- ആയി.
ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ആളില്‍ നടത്തിയ രോഗ പരിശോധനാ ഫലം പോസിറ്റിവാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതുവരെ അസുഖം ബാധിച്ചവരില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായതായി അവാലോകണ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ നിരീക്ഷണത്തിലുള്ള 4180- പേരില്‍ 3910-പേര് സ്വന്തം വീടുകളിലും 270- പേര് ആസുപത്രിയിലുമാണ് ഉ;ള്ളത്.