LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് മാധ്യമങ്ങളോട് ഷംസീറിന്റെ ഭാര്യ

കണ്ണൂർ സർവകലാശാലയിൽ തന്നെ അനധികൃതമായി നിയമിക്കാൻ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് തന്നെ വേട്ടയാടുകയാണെന്ന് എഎൻ ഷംസീറിന്റെ ഭാര്യ ഡോ. സഹല. സർവകലാശാലയിൽ തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തകിയല്ല നിലവിൽ ഉള്ളതെന്നും അവർ പറഞ്ഞു. പത്രത്തിൽ പരസ്യം കണ്ടാണ് അപേക്ഷിച്ചത്. മാധ്യമങ്ങൾ പറയുന്നത് പോലെ തനിക്ക് യാതൊരു സ്വാധീനവും ഇല്ല. മറ്റുള്ള ഉദ്യോ​ഗാർത്ഥികളെ പോലെ തന്നെയാണ് അഭിമുഖത്തിന് പോകുന്നത്.  തനിക്ക് യോ​ഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാൽ  ഇനിയും അഭിമുഖത്തിന് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല പറഞ്ഞു.

എംഎൽഎ യുടെ ഭാര്യ ആയതിന്റെ പേരിൽ തന്നെ തഴയാനാകില്ല.  വ്യക്തിപരമായുള്ള ആക്രമണമാണിതെന്നും സഹല പറഞ്ഞു. അധ്യാപിക തസ്തികയിൽ നിയമിക്കപ്പെടാനുള്ള യോ​ഗ്യത തനിക്കുണ്ട്.  മുൻപ്  നിയമനത്തിനെതിരായ കോടതി വിധി തന്റെ ഭാ​ഗം കേൾക്കാതെയാണെന്നും സഹല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More