LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഏപ്രില്‍ 21വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 21 വരെ ശക്തമായ മഴക്കും, കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലുള്ളവര്‍ക്ക് പ്രത്യേകം ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ആലപ്പുഴ, കോട്ടയം  എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മി വേഗത്തില്‍ വീശിയടിച്ചേക്കുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. 

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകള്‍

  • ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ ആരും മരങ്ങളുടെ ചുട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. കൂടാതെ ടെറസിന്‍റെ മുകളില്‍ കുട്ടികള്‍ കളിക്കുന്നതും ഒഴിവാക്കുക
  • അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ അധികൃതരുമായി ബന്ധപ്പെടുക, മുന്നറിയിപ്പ് നല്‍കുന്നത് അനുസരിച്ച് മാറി താമസിക്കുകയും വേണം 
  • പത്രം-പാല്‍ വിതരണക്കാരെ പോലെ അതിരാവിലെ ജോലിക്ക് പോകുന്നവര്‍ വൈദ്യുതി കമ്പി പൊട്ടി വീണിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണം
  • നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ശക്തമായ കാറ്റും മഴയും വരുമ്പോള്‍ ജോലി നിര്‍ത്തി സുരക്ഷിതമായ ഇടത്തിലേക്ക് മാറണം
  • വീട്ടു വളപ്പിലെ അപകടകരമായ മരങ്ങള്‍ ഉണ്ടെങ്കില്‍ അതിന്‍റെ ചില്ലകള്‍ വെട്ടി ഒതുക്കി നിര്‍ത്തണം 

മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍. ഏറ്റവും അപകടകരമായ അവസ്ഥയിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക. 224.4 മില്ലീമീറ്ററിനു മുകളില്‍ മഴ ലഭിക്കുന്ന മേഖലകളിലാണ്‌ റെഡ് അലേര്‍ട്ട് ഉണ്ടാവുക. പ്രതികൂല കാലാവസ്ഥകളില്‍ രണ്ടാമതായി പ്രഖ്യാപിക്കുന്ന താണ് ഓറഞ്ച് അലേര്‍ട്ട്. 124.4 മുതല്‍ 224.4 മില്ലീമീറ്റര്‍ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക. മഴയുടെ ശക്തി കൂടിവരുന്ന ആദ്യ ഘട്ടത്തില്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശമാണ് യെല്ലോ അലേര്‍ട്ട്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സമയത്താണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുക.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More