LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്രയില്‍ ഓക്സിജന്‍ ക്ഷാമം- പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ചൂടില്‍- ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ഓക്സിജന്‍ ക്ഷാമം നേരിടുമ്പോള്‍ പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ചൂടിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് അതിവേഗം കൊവിഡ്‌ പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നതിനാല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും  ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസ്ഥാനത്തെ വ്യവസായ പ്രമുഖര്‍, ഫിക്കി, സിഐഐ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കൊവിഡ്‌ മഹാമാരി സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാകാത്ത രീതിയില്‍ തൊഴില്‍ രംഗം ആസൂത്രണം ചെയ്യണമെന്ന്  വ്യവസായ പ്രമുഖരോട് ഉദ്ദവ് താക്കറെ അവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ടാസ്ക് ഫോഴ്സ് രൂപികരിക്കുണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്,അതിനാല്‍ സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന ഓക്സിജന്‍ വൈദ്യ അവശ്യങ്ങള്‍ക്കായി നല്‍കണമെന്നും അദ്ദേഹം അവശ്യപെട്ടു.  

രാജ്യത്ത് ഏറ്റവും അധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ  മാത്രം മഹാരാഷ്ട്രയില്‍ അറുപത്തെഴായിരത്തിലധികം കേസുകളാണ്  റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ നല്‍കിയിട്ടുള്ളത് മഹാരാഷ്ട്രക്കാണെന്നും, അവിടുത്തെ സാഹചര്യം മനസിലാക്കാന്‍ കേന്ദ്രം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പുറകോട്ട് പോയതിനാലാണ് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More