LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒറ്റ ഡോസ് വാക്‌സിനെടുത്തവര്‍ക്കും പൂരത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍

തൃശ്ശൂര്‍: ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്‍ മാത്രമെടുത്തവര്‍ക്കും തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ദേവസ്വങ്ങള്‍. പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിലാണ് ദേവസ്വങ്ങളുടെ ആവശ്യം. ആനപ്പാപ്പാന്‍മാരുടെ ആര്‍ടിപിസി ആര്‍ പരിശോധന ഒഴിവാക്കണമെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. നാളെ ചേരുന്ന യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. ഇന്ന് രാവിലെ നടന്ന യോഗത്തില്‍ ജില്ലാ കളക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓണ്‍ലൈനായാണ് പങ്കെടുത്തത്.

കഴിഞ്ഞ ദിവസം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൂരപ്പറമ്പിലേക്ക് പ്രവേശനമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതേസമയം പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ചിലരുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഒരു പൂരത്തിനുമില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രാജേഷ് പറഞ്ഞു.

ഏപ്രില്‍ 23,24 തിയതികളില്‍ നടത്തുന്ന പൂരം നിശ്ചിത സമയത്ത് ആരംഭിച്ച് അവസാനിപ്പിക്കണം. ആനകളെ എഴുന്നളളിക്കുന്നതും വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണം. പൂരം സംഘാടകരും പൂരത്തില്‍ പങ്കെടുക്കുന്നവരുമുള്‍പ്പെടെ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം തുടങ്ങിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പൂരം നടത്തുക.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More