LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ പ്രതിരോധം- 14 നിര്‍ദേശങ്ങളുമായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ്‌ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല 14 നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കി. ആരോഗ്യ മേഖലയിലെ വിദഗ്ദരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് കൈ മാറിയിയത്.

ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 ഘട്ടങ്ങളായി തിരിച്ചുള്ള കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വയ്ക്കുന്നത്. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ 

  • ചികിത്സ

അഡ്മിഷന്‍ പ്രോട്ടോക്കോള്‍-  കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കണം. റഫറല്‍ സംവിധാനത്തോടെ ആളുകള്‍ക്ക് അഡ്മിഷന്‍ നല്‍കുകയും, പ്രാഥമിക റഫറല്‍ സംവിധാനമുള്ള  ശൃംഘല  സംസ്ഥാനത്തിലുടനീളം തയ്യാറാക്കണം.

  • ഐസിയുകള്‍ - വെന്‍റ്റിലേറ്ററുകള്‍ 

ഐസിയുകള്‍ - വെന്‍റ്റിലേറ്ററുകളുടെ ക്ഷാമം മനസിലാക്കി സംസ്ഥാനത്തുള്ള എല്ലാ എല്ലാ  ഐ.സി.യുകളും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു 'കോമണ്‍ പൂള്‍' ഉണ്ടാക്കുകയും ഇതിലേക്ക് രോഗികളെ അഡ്മിറ്റ്‌ ചെയ്യുകയും വേണം. 

  • ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കണം-  ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്‌ ചികല്‍സയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുകയും വേണം.
  • കിടക്കകള്‍ ഉറപ്പാക്കണം- ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, ഒ.പി.ഡികള്‍ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സജ്ജമാക്കണം.
  • സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ആര്‍ക്കും ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെടരുത്. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ  ചികിത്സ ഉറപ്പാക്കണം
  • വാക്സിന്‍ വിതരണം  യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാവരിലേക്കും വ്യാപിപ്പിക്കണം
  • സംസ്ഥാന തല ലോക് ഡൌണ്‍ വേണ്ട
  • മാസ്ക് ,സാമുഹിക അകലം, സാനിറ്റയ്സര്‍ എന്നിവ കര്‍ശനമാക്കണം
  • ടെസ്റ്റ്‌ നിര്‍ബന്ധമാക്കുക
  • വൈറസിനെക്കുറിച്ചും, വൈറസിന്‍റെ ജനിതിക മാറ്റത്തെക്കുറിച്ചും ഗവേഷണം നടത്തുക
  • തദ്ദേശ സ്ഥാപനങ്ങളെ  കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ സജ്ജരക്കുക
  • വ്യാപകമായ ബോധവത്ക്കരണം നടത്തുക
  • എല്ലാ വകുപ്പുകളുടെയും സംയോജിത പ്രവര്‍ത്തനം ഉറപ്പ് വരുത്തുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More