LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് : ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 26-മുതല്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. നിലവിലെ രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. ഈ മാസം തന്നെ ബോറിസ് ജോണ്‍സണ്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹത്തിന്‍റെ  ഓഫീസ് അറിയിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനാല്‍ കടുത്ത വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് രാജ്യം. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടുലക്ഷത്തി എഴുപത്തിമുവായിരത്തി എണ്ണൂറ്റിപ്പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം കൊവിഡ് മൂലം 1618 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണം 1,78,769 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 19,29,329 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 1,29,53,821 പേര്‍ രോഗമുക്തരായി. 12,38,52,566 പേരാണ് ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്.


Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More