LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്‌. മുഖപത്രമായ വീക്ഷണത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റ് ഏറ്റ് പറഞ്ഞ് തിരികെ വന്നാല്‍ കോണ്‍ഗ്രസ്‌ സ്വീകരിക്കുമെന്നാണ് മുഖ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്.

രാജ്യ സഭാ സീറ്റ് നല്‍കാത്തതില്‍ ഫിലിപ്പ് ചെറിയാന് അതൃപ്തിയുണ്ടെന്നും വാര്‍ത്ത പരന്ന സാഹചര്യത്തിലാണ്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും, കോണ്‍ഗ്രസിലേക്ക് വരുവാന്‍  തീരുമാനിച്ചാല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി  കൂട്ടിച്ചേര്‍ത്തു. ഇതേ സമയം കോണ്‍ഗ്രസിലേക്ക്‌ വരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. 

രാജ്യസഭയിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ മത്സരിക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ സീറ്റുകളിലേക്ക് ജോണ്‍ ബ്രിട്ടാസിനും, ഡോ. വി.ശിവദാസിനും പാര്‍ട്ടി സീറ്റ്‌ നല്‍കുകയായിരുന്നു. 

 

Contact the author

Web Desk