LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌ ഇടിവ്

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില കൂപ്പുക്കുത്തിത്തുടങ്ങിയതിന്‍റെ പ്രതിഫലനമെന്നോണം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച മാത്രം സ്വര്‍ണ്ണം പവനുമേല്‍ 1200 - രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ്‌ ഭേദിച്ച് കുതിച്ച സ്വര്‍ണ്ണത്തിന്‍റെ വില പവന് 30, 600-രൂപയായി കുറഞ്ഞു. 3825- രൂപയാണ് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില. 150 - രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് പവന് 32,320- രൂപയില്‍ എത്തിയിരുന്നു. ഈ മാസം 9-ന് പവനുമേല്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 32 ,320 രൂപയിലെത്തിയ സ്വര്‍ണ്ണം അതില്‍ സ്ഥിരത കൈവരിച്ച് അല്‍പ ദിവസങ്ങള്‍ക്ക് ശേഷമാണ് താഴോട്ടു പതിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനകം 3140-രൂപ വര്‍ധനവോടെ റെക്കോര്‍ഡ്‌ ഭേദിച്ച പവന്‍ സ്വര്‍ണ്ണത്തിന്‍റെ വിലയില്‍  ഒറ്റ ദിവസം കൊണ്ട് 1720 -രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ആഭ്യന്തര വിപണിയില്‍ രൂപയും അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലും ഓഹരി വിപണിയും കൂപ്പുകുത്തിയതിനു തൊട്ടുപിന്നാലെയാണ് സ്വര്‍ണ്ണ വില ഇപ്പോള്‍ താഴെ പോയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ്‌ ഔണ്‍സിന് 1.3% വിലതാഴ്ന്ന് 1,555.42 രൂപയായി. ഇതോടെ  അന്താരാഷ്ട്ര വിപണിയില്‍ ഈ ആഴ്ച മാത്രം സ്വര്‍ണ്ണ വിലയില്‍ 7% -ത്തിന്‍റെ കുറവാണുണ്ടായത്. എകാലത്തെയും ഉയര്‍ന്ന വിലയായ 1,7000 -ഡോളറില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍. 

ആഗോള സാമ്പത്തിക രംഗത്തുള്ള  അനിശ്ചിതത്വവും, ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വ്യാപാര വിനിമയ വിഹിതം  കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. മറ്റു മേഖലകളിലെ അനിശ്ചിതത്വമാണ് സ്വര്‍ണ്ണത്തില്‍ കൂടുതലായി നിക്ഷേപിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത് എന്നാല്‍ ഓഹരി വിപണിയിലെ കൂപ്പുകുത്തലും കൊറോണയും അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക ഞെരുക്കവുമാണ് വില കുത്തനെ താഴാന്‍  ഇപ്പോള്‍ കാരണമായത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

നിക്ഷേപകര്‍ക്ക് വിശ്വസനീയമായ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് എല്ലാ മേഖലയിലുമുള്ള തകര്‍ച്ചക്ക് കാരണമെന്നും  സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോറോണയും അന്തര്‍ദേശീയ യാത്രാ വിലക്കും ഇതുപോലെ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വിലയില്‍ താഴ്ച പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ദരുടെ വിലയിരുത്തല്‍ 




     

Contact the author

business desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More