സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ മുറ്റേറ്റം രേഖപ്പെടുത്തിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,320 രൂപയായി. ഗ്രാമിന് വില പത്തു രൂപ താഴ്ന്ന് 4415ല്‍ എത്തി.കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വില കൂടിയിരുന്നു.
കോവിഡ് പ്രതിസന്ധി വിപണിയിൽ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. ധന വിപണിയിലെ അസ്ഥിരത സ്വര്‍ണത്തിനു ഗുണമാകുമെന്നാണ് കണക്കാക്കുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത