LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?'; പ്രതിഭയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

യു പ്രതിഭ എംഎല്‍എയെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിഭയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നതിന്റെ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം. ‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.

‘നാല് ചോദ്യങ്ങള്‍,

1) സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?

2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?

3) ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ?

4) ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?’ 

മന്ത്രി കെ.ടി. ജലീലിനെ ഉന്നമിട്ടാണോ, ജി.സുധാകരനെതിരെയുള്ളതാണോ തുടങ്ങി കമന്റുകളുടെ പ്രവാഹം പോസ്റ്റിന് പിന്നാലെയെത്തി. പ്രതിഭയുടെ പോസ്റ്റില്‍ പ്രതിഷേധമറിയിച്ച് നിരവധി സിപിഎം അണികളും കമന്റിലൂടെ പ്രതികരിക്കുന്നുണ്ട്.

ഇന്നലത്തെ വിവാദ  പോസ്റ്റുകൾക്ക് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പരാതിയുമായി എംഎൽഎ യു പ്രതിഭ രംഗത്തു വന്നിരുന്നു. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു അപകീർത്തിപ്പെടുത്തുന്നുവെന്നാണ് എംൽഎയുടെ പരാതി. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റാണ് ആദ്യം എംഎൽഎയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ രാഷ്ട്രീയ കമന്‍റുകളുമായി എത്തിയതോടെ എംഎൽഎ പോസ്റ്റ് നീക്കം ചെയ്തു. ഇതിന് പിന്നാലെ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണ പോസ്റ്റുമെത്തി. എന്നാൽ പിന്നീട് വീശദീകരണ പോസ്റ്റും പിൻവലിക്കുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More