LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ സരിതാ എസ്. നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് വച്ചാണ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി നിരന്തരം വാറണ്ടുകളയച്ചിട്ടും ഹാജരാകാത്തതിനാലാണ് അറസ്റ്റ്. കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്തെത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്.

നേരത്തെ സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും ജാമ്യം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റദ്ദാക്കിയിരുന്നു. ഫെബ്രുവരി 25-ന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശം.

കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് സരിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാംപ്രതിയും സരിതാ എസ് നായര്‍ രണ്ടാം പ്രതിയുമാണ്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More