LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകാം - ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകാമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്‌. ഇത് കണക്കിലെടുത്ത് ജയരാജന് വൈ പ്ലസ്‌ കാറ്റഗറി സുരക്ഷയൊരുക്കും. ജയരാജന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കും, പോകുന്ന സ്ഥലത്തും സുരക്ഷക്കായി കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ജയരാജന് ഭീഷണി നിലനിന്നിരുന്നു. പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം അപായ ഭീഷണി കൂടിയെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുവാന്‍ ഐജി അശോക് യാദവ് നിര്‍ദേശിച്ചിരുന്നെങ്കിലും ജയരാജന്‍ നിരസിക്കുകയായിരുന്നു. വടക്കന്‍ മേഖലകളില്‍ ജയരാജന്‍റെ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ രണ്ട് ഗണ്‍മാന്‍മാരാണ് ജയരാജന്‍റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസുകാരെ സുരക്ഷക്കായി നിയോഗിക്കേണ്ടന്ന് ജയരാജന്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍  കൂടുതലായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരെ ഐജി തിരിച്ചു വിളിച്ചു. ഷുക്കൂര്‍, കതിരൂര്‍ വധക്കേസില്‍ പ്രതിയാണ് ജയരാജന്‍. നേരത്തെ ആര്‍.എസ്.എസ്  വധശ്രമത്തില്‍ നിന്ന്  ജയരാജന്‍ തലനാഴിരക്കാണ് രക്ഷപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More